Thursday, February 17, 2011

അമ്മ

അമ്മ

-എം. ചന്ദ്രശേഖരന്‍ നായര്‍

അമ്മ വന്നിരുന്നെന്റെ വീട്ടിലിന്നലെ , പാതി-
ചാരിയ വാതില്‍ കടന്നെത്തി ,യാവിളി "ചന്ദ്രാ "…
കണ്‍തുറന്നെഴുന്നേല്ക്കെ , , എത്രയോ ദൂരം താണ്ടി -
ഒറ്റയ്ക്കൊരാകസ്മിക സന്ദര്‍ശനൗത്സുക്യ.ത്തിന്‍
സ്നേഹമാധുരിയായി അമ്മ നില്ക്കുന്നൂ കൈയ്യില്‍
ഇപ്പൊഴുമതേ കുട , പെഴ്സു, , മാപ്പുള്ളിസ്സാരി !
"അമ്മ വന്നുവോ" ? ഉച്ചമയക്കം കുടഞ്ഞോടി -
എത്തുമെന്‍ കുടുംബിനി , മോനുമുമ്മറത്തെത്തി ,
ആരുമില്ലല്ലോ , മകള്‍ മാത്രമാണവള്‍ ചെല്ല-
പ്പാവയെ ച്ചോറൂട്ടുവാനോതുന്നു ചാടൂക്തികള്‍

"ആരാഞ്ഞിതാരാണെന്നെ വിളിച്ച"തതു കേട്ടെന്‍
കുഞ്ഞുമോളോതി ഞാനെന്‍ വാവയെ വിളിച്ചതാ-
ണൊത്തിരി വൈകീ , മാമൂട്ടീടുവാന്‍ വിശക്കില്ലേ
ഇത്രയും കളി മതി ...നീളുന്നു കിളിക്കൊഞ്ചല്‍ !
അമ്മതന്‍ സ്വരം, ഭാവം, നന്മ-യാക്കരങ്ങളില്‍
വെണ്മണല്‍ച്ചോറാകിലെന്തുണ്ണുവാന്‍ കൊതിച്ചു ഞാന്‍ !
ഉമ്മവയ്ക്കവേ അമ്മക്കുഞ്ഞിനെ കാച്ചെണ്ണതന്‍
നന്മണം പകര്‍ന്നെന്നെയമ്മതാന്‍ പുണര്‍ന്നല്ലോ
“മൃതി ജയിച്ചീടുന്നൂ മര്‍ത്യന്‍ മക്കളിലൂടെ "-
കവിവാക്യം പോല്‍ ചിരി തൂകി നില്ക്കുന്നൂ മകള്‍ !
()

അമ്മ-കവിത- എം..ചന്ദ്രശേഖരന്‍നായര്‍

അമ്മ – . എം.ചന്ദ്രശേഖരന്‍ നായര്‍

അമ്മ വന്നിരുന്നെന്റെ വീട്ടിലിന്നലെ , പാതി-

ചാരിയ വാതില്‍ കടന്നെത്തി ,യാവിളി "ചന്ദ്രാ "…

കണ്‍തുറന്നെഴുന്നേല്ക്കെ , , എത്രയോ ദൂരം താണ്ടി -

ഒറ്റയ്ക്കൊരാകസ്മിക സന്ദര്‍ശനൗത്സുക്യ.ത്തിന്‍

സ്നേഹമാധുരിയായി അമ്മ നില്ക്കുന്നൂ കൈയ്യില്‍

ഇപ്പൊഴുമതേ കുട , പെഴ്സു, , മാപ്പുള്ളിസ്സാരി !

"അമ്മ വന്നുവോ" ? ഉച്ചമയക്കം കുടഞ്ഞോടി -

എത്തുമെന്‍ കുടുംബിനി , മോനുമുമ്മറത്തെത്തി ,

ആരുമില്ലല്ലോ , മകള്‍ മാത്രമാണവള്‍ ചെല്ല-

പ്പാവയെ ച്ചോറൂട്ടുവാനോതുന്നു ചാടൂക്തികള്‍

"ആരാഞ്ഞിതാരാണെന്നെ വിളിച്ച"തതു കേട്ടെന്‍

കുഞ്ഞുമോളോതി ഞാനെന്‍ വാവയെ വിളിച്ചതാ-

ണൊത്തിരി വൈകീ , മാമൂട്ടീടുവാന്‍ വിശക്കില്ലേ

ഇത്രയും കളി മതി ...നീളുന്നു കിളിക്കൊഞ്ചല്‍ !

അമ്മതന്‍ സ്വരം, ഭാവം, നന്മ-യാക്കരങ്ങളില്‍

വെണ്മണല്‍ച്ചോറാകിലെന്തുണ്ണുവാന്‍ കൊതിച്ചു ഞാന്‍ !

ഉമ്മവയ്ക്കവേ അമ്മക്കുഞ്ഞിനെ കാച്ചെണ്ണതന്‍

നന്മണം പകര്‍ന്നെന്നെയമ്മതാന്‍ പുണര്‍ന്നല്ലോ

മൃതി ജയിച്ചീടുന്നൂ മര്‍ത്യന്‍ മക്കളിലൂടെ "-